തിരുവല്ല : പദ്മഭൂഷൺ മടവൂർ വാസുദേവൻ ആശാന്റെയും സംഗീതജ്ഞൻ തിരുവല്ല ഗോപി കുട്ടൻ നായരുടെയും അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ തിരുവല്ല ശ്രീവല്ലഭപുരി സത്രം ആഡിറ്റോറിയത്തിൽ നടക്കും . തിരുവല്ല കഥകളി ആസ്വാദക കൂട്ടായ്മയും ശ്രീ വൈഷ്ണവം കഥകളി കലാശാലയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10 ന് ഭദ്രദീപം തെളിയിക്കൽ (മടവൂർ വാസുദേവൻ നായരാശാൻ്റെ സഹധർമ്മിണി സാവിത്രിയമ്മ ),10 .15 കേളി, 2 ന് കഥകളി (നളചരിതം രണ്ടാം ദിവസം), വൈകിട്ട് 4ന് മടവൂർ ആശാൻ സ്മാരക മ്യൂസിയം ഉദ്ഘാടനം സ്വാമി ജ്ഞാനാമൃതാനന്ദപുരി, 4 .30 ന് അനുസ്മരണ സമ്മേളനം. തുടർന്ന് അനുമോദനവും അവാർഡ് ദാനവും. കലാമണ്ഡലം കൃഷ്ണപ്രസാദിൻ്റെ അനുസ്മരണ പ്രഭാഷണം നടക്കും. രാത്രി 7 ന് ശ്രീവല്ലഭ ക്ഷേത്ര കഥകളി മണ്ഡ്പത്തിൽ കഥകളിപ്പദകച്ചേരി, രാത്രി 10 ന് മേജർ സെറ്റ് കഥകളി എന്നിവ ഉണ്ടാകും .