തിരുവല്ല : ദൈനംദിന ജീവിതത്തിൽ അനുകമ്പയുടെ മനോഭാവം അത്യാവശ്യമായി ഉണ്ടായിരിക്കണമെന്ന് ശിവഗിരി മഠത്തിലെ സ്വാമി അദ്വൈതാനന്ദ തീർത്ഥ പറഞ്ഞു. എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ നേതൃത്വത്തിലുള്ള 14-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന്റെ രണ്ടാംദിവസം കുടുംബജീവിതം ശ്രീനാരായണ ധർമ്മത്തിന്റെ അടിത്തറയിൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ജീവിതത്തിലെ ഒട്ടുമിക്ക പ്രശ്‍നങ്ങളുടെയും കാരണം ക്ഷമയും ശാന്തതയും ഇല്ലാത്തതാണ്. കൊഴുപ്പടങ്ങിയ ഭക്ഷണത്തേക്കാൾ ഹൃദ്രോഗം ഉൾപ്പെടെയുള്ള പലവിധ രോഗങ്ങൾക്കും ഇതാണ് കാരണം. ജീവിക്കാനുള്ള തിരക്കിട്ട യാത്രയിൽ ക്ഷമയെന്നത് ശീലമാക്കണം. ശാന്തതയോടെ ചിന്തിക്കാനും ശാന്തരായിരിക്കാനും പഠിക്കേണ്ടതുണ്ടെന്നും സ്വാമി പറഞ്ഞു.