തിരുവല്ല : സബ് ട്രഷറി കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് എൻ ജി ഒ യൂണിയൻ തിരുവല്ല എരിയ സമ്മേളനം ആവശ്യപ്പെട്ടു. പൊതുജനങ്ങളും പെൻഷൻകാരും നൂറ്റി എഴുപതിലധികം സർക്കാർ ഓഫീസുകളും ഇടപാടുകൾക്കായി ആശ്രയിക്കുന്ന തിരുവല്ല സബ് ട്രഷറി കെട്ടിടം കാലപ്പഴക്കവും സ്ഥല സൗകര്യത്തിൻ്റെ അപര്യാപ്തതയും മൂലം സുരക്ഷിതമല്ലാത്ത സ്ഥിതിയിലാണ്.
യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ വി പ്രഫുൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ എം ഷാനവാസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി സജീഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ആർ.സീതാലക്ഷ്മി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറിമാരായ ശങ്കർ ദത്തൻ രക്തസാക്ഷി പ്രമേയവും, ബിജു ഡി അനുശോചന പ്രമേയവും അവതരിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാരവാഹികളായി പ്രസിഡന്റ് കെ എം ഷാനവാസ്, വൈസ് പ്രസിഡന്റ്മാർ ഡി ബിജു, കെ ഒ ഓമന, സെക്രട്ടറി ബി സജീഷ്, ജോയിന്റ് സെക്രട്ടറിമാർ അനൂപ് അനിരുദ്ധൻ, ആർ പ്രഭിതകുമാരി, ട്രഷറർ ശങ്കർ ദത്തൻ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.