ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ (എച്ച്ആർഎഫ്) ന് പുതിയ നേതൃത്വം

ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ (എച്ച്ആർഎഫ് 44/1v/2023) ദേശീയ നേതൃത്വം നിലവിൽ വന്നു. ദേശീയ നേതൃത്വത്തെ ദേശീയ പ്രസിഡന്റ് മദനൻ റ്റി പ്രഖ്യാപിച്ചു. സമൂഹത്തിൽ താഴേക്കിടയിൽ അവഗണന അനുഭവിക്കുന്ന ജനങ്ങള്‍ക്ക്‌ അവര്‍ക്ക് നിഷേധിക്കപ്പെടുന്ന നിയമപരമായ അവകാശങ്ങൾ നേടിയെടുക്കുന്നതിന് ഈ കൂട്ടായ്മ എല്ലാവിധ സഹായങ്ങളും നല്‍കുന്നതാണ്. സര്‍ക്കാർ, അര്‍ദ്ധസര്‍ക്കാർ സ്ഥാപനങ്ങൾ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മറ്റു സേവന മേഖലകൾ തുടങ്ങിയവയിൽ നടക്കുന്ന അനാസ്ഥ, അഴിമതി, ക്രമക്കേടുകൾ എന്നിവയ്ക്കെതിരെ നിയമപരമായ നടപടികൾ കൈക്കൊള്ളുക; ഈ മേഖലകളിൽ നിന്നും പൊതുജനങ്ങള്‍ക്കു ലഭിക്കേണ്ടുന്ന സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കുക, വിവരാവകാശ നിയമം, സേവനവകാശ നിയമം, എന്നിവയുടെ അവകാശങ്ങളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുക, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം മൂലം നശിക്കുന്ന തലമുറയെ രക്ഷിക്കുക, അവര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുക, ഓർഫനേ ജുകൾ സ്ഥാപിക്കുക.

Advertisements

രാജ്യത്ത് നിലവിലുള്ള നിയമങ്ങളെപ്പറ്റി ജനങ്ങള്‍ക്ക്‌ ബോധവല്‍ക്കരണം നല്‍കും. ദേശീയ ഭാരവാഹികൾ ആയി മദനൻ ടി (പ്രസിഡന്റ് ) രഞ്ജിത്ത് പി ചാക്കോ (ജനറൽ സെക്രട്ടറി) റെജി ബി തോമസ് (ട്രഷറർ )അഡ്വ. ദീപ ഓ, സുരേഷ് ആർ, രാജു ബേബി തോമസ് (വൈസ് പ്രസിഡന്റ്മാർ ) ശൈലജ എസ്, സുനിൽ കുമാർ, ഓമനക്കുട്ടൻ പിള്ള (സെക്രട്ടറിമാർ ) അഡ്വ. സി എ അഭിലാഷ് (ലീഗൽ അഡ്വവൈസർ ) എന്നിവരെ തിരഞ്ഞെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.