തിരുവല്ല: കേരള എന്‍.ജി.ഒ. യൂണിയന്‍ തിരുവല്ല ഏരിയ വാര്‍ഷിക സമ്മേളനം നവംബര്‍ 18ന് സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ നടക്കും. കേരള എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ഇ.പ്രേംകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏരിയ സമ്മേളനത്തിന് മുന്നോടിയായി ഏരിയയിലെ ഏഴ് യൂണിറ്റിലും യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി. ഏരിയ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പാര്‍ട്ട്-ടൈം കാഷ്വല്‍ ജീവനക്കാരുടെ യോഗം, പ്രവര്‍ത്തക യോഗം, വനിതാ യോഗം എന്നിവ ചേര്‍ന്നു. വനിതാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പോസ്റ്റര്‍ പ്രചരണം നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് സമ്മേളനം നടത്തുന്നത്.
Advertisements