എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം തിരുവല്ലയിൽ

തിരുവല്ല : എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം
മുത്തൂർ ശ്രീഭദ്ര ഓഡിറ്റോറിയ ത്തിൽ ഇന്ന് തുടങ്ങും.
രാവിലെ 9.30 ന് പ്രതിനിധി സമ്മേളനം സി പിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഗിരിജാ സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ
സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ടി എം തോമസ് ഐസക്ക്, കെ കെ ശൈലജ എന്നിവർ പ്രസംഗിക്കും. 650 പ്രതിനിധികൾ രണ്ടു ദിവസത്തെ
സമ്മേളനത്തിൽ പങ്കെടുക്കും.

Advertisements

നാളെ സമ്മേളന നഗരിയിൽ നിന്ന് ആരംഭിക്കുന്ന ജാഥയും വിവിധ കേന്ദ്രങ്ങളിൽ നിന്നു എത്തിച്ചേരുന്ന ജാഥയും
ട്രാഫിക് ജംഗ്‌ഷനിൽ കേന്ദ്രീകരിച്ച ശേഷം നഗരസഭ മൈതാനിയിലെ പൊതുസമ്മേളന നഗരിയിൽ സമാപിക്കും. 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, എം ബി രാജേഷ്, വീണാ ജോർജ്, സി പിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു എന്നിവർ സംസാരിക്കും.

Hot Topics

Related Articles