തിരുവല്ല: താലൂക്ക് എൻ എസ് എസ് യൂണിയൻ എല്ലാ കരയോഗങ്ങളിലും സ്വയം തൊഴിൽ സംരഭങ്ങൾ ആരംഭിക്കും. വനിതാ സ്വയം സഹായ സംഘങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താനും ഓരോ കരയോഗത്തിലും ഒരു തൊഴിൽ സംരഭം ആരംഭിക്കാനും കരയോഗ – വനിതാ സമാജം ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചു.
തിരുവല്ല താലൂക്ക് യൂണിയൻ ആഡിറ്റോറിയത്തിൽ ചേർന്ന നേതൃയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു.
Advertisements
യൂണിയൻ വൈസ് പ്രസിഡന്റ് പ്രസിഡൻറ് ഡോ. എം വി സുരേഷ്, സെക്രട്ടറി ജെ ശാന്തസുന്ദരൻ , വി ആർ അനിൽകുമാർ, എം കെ വിജയകുമാർ, ആർ ചന്ദ്രശേഖരൻ നായർ, ആർ സൈലേഷ് കുമാർ, ബി സുമംഗലി ദേവി, യൂണിയൻ കമ്മറ്റി അംഗങ്ങൾ, പ്രതിനിധിസഭാംഗങ്ങൾ എന്നിവർ പങ്കെടുത്തു.