കേന്ദ്ര ഭരണത്തിന്റെ പ്രതിബിംബമായി പിണറായി സർക്കാർ മാറി : എം ജി കണ്ണൻ

തിരുവല്ല : കറുപ്പ് നിറം കണ്ടാൽ ഹാലിളകുന്ന തരത്തിൽ അധികാര ഗർവ്വ് നിറഞ്ഞ തരത്തിലേക്ക് കേരളത്തിലെ ഭരണം അധഃപതിച്ചു എന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണൻ. യൂത്ത് കോൺഗ്രസ് നെടുമ്പ്രം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ബ്ലസൻ പത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജിജോ ചെറിയാൻ, വിശാഖ് വെൺപാല, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, അരവിന്ദ് വെട്ടിക്കൽ , ബിനു കുര്യൻ, എ പ്രദീപ് കുമാർ , കെ ജെ മാത്യു, ഗ്രേസി അലക്സാണ്ടർ , അനിൽ സി ഉഷ്സ് , സന്ദീപ് കുമാർ, ശ്രീജത്ത് ലൈലജാ വൈയ്ക്കത്തുശരി, ലിജോ പുളിംമ്പള്ളി, ജോൺസൺ വെൺപാല, ജോജൻ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles