എസ് എൻ ഡി പി യോഗം തിരുവല്ല യൂണിയൻ യൂത്ത് മൂവ്മെന്റ് സൈബർ സേന പ്രവർത്തകയോഗം

തിരുവല്ല : എസ്.എൻ.ഡി.പി. യൂണിയൻ യൂത്ത് മൂവ്മെന്റ് സൈബർ സേന പ്രവർത്തകയോഗം ഏപ്രിൽ 2 ഞായറാഴ്ച 3 മണിയ്ക്ക് തിരുവല്ല യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി അംഗം ഷാൻ ഗോപന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സുജിത്ത് മണ്ണടി ഉത്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ യോഗം അസി. സെക്രട്ടറി പി. എസ്. വിജയൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ് കെ. ജി. ബിജു, യൂണിയൻ കൗൺസിലർ ബിജു മേത്താനം, സൈബർ സേന സംസ്ഥാന കമ്മറ്റിയംഗം അശ്വിൻ പ്രകാശ്, സൈബർ സേന യൂണിയൻ ചെയർമാൻ ശരത് ബാബു സൈബർ സേന കോർഡിനേറ്റർ അവിനാഷ് എ. എം. തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി അംഗം അഖിൽ മോഹൻ സ്വാഗതവും സൈബർ സേന യൂണിയൻ കൺവീനർ അശ്വിൻ ബിജു കൃതജ്ഞതയും അർപ്പിക്കും. 48 ശാഖകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട യൂത്ത്മൂവ്മെന്റ് സൈബർ സേന അംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും.

Advertisements

Hot Topics

Related Articles