പത്തനംതിട്ട: സെക്യൂരിറ്റി ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവല്ല ട്രാവന്‍കൂര്‍ ക്ലബ്ബിലെ ജീവനക്കാരനാണ് തൂങ്ങിമരിച്ചത്. ഞാലിക്കണ്ടം പാറപ്പുഴ പള്ളത്തില്‍ വീട്ടില്‍ വിജയനെ(58) ആണ് വീടിനു സമീപമുള്ള പറമ്പില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നു രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സെക്യൂരിറ്റി ജീവനക്കാരനായ വിജയനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും തിരച്ചിലിലായിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തിലും പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പരിഭ്രാന്തരായ വീട്ടുകാര്‍ രാവിലെയും പരിസര പ്രദേശങ്ങളില്‍ തിരച്ചില്‍ തുടര്‍ന്നു. ഇതിനിടയിലാണ് വീടിന് സമീപത്തുള്ള പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ വിജയനെ കണ്ടെത്തിയത്. വീട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി. തിരുവല്ല പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)