തിരുവല്ല പെരുന്തുരുത്തിയിൽ അപ്ഹോൾസ്ട്രി കടയിൽ തീ പിടുത്തം ; സാധനങ്ങൾ കത്തി നശിച്ചു

തിരുവല്ല: തിരുവല്ലയിലെ പെരുംതുരുത്തിയിൽ അപ്ഹോൾസ്ട്രി ഷോപ്പിൽ തീപിടിച്ച് സാധനങ്ങൾ കത്തിനശിച്ചു. എം സി റോഡരുകിൽ പെരുന്തുരുത്തിക്ക് സമീപത്തെ എസ്.എൻ.അപ്ഹോൾസ്ട്രി ഷോപ്പിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് രാവിലെ 10നായിരുന്നു സംഭവം. സ്ഥാപനത്തിൽ ഉപയോഗിച്ചിരുന്ന കംപ്രസ്സർ, തയ്യൽ മെഷീൻ, ഉപകരണങ്ങൾ, ബ്ലൈൻഡ്‌സ്, തുണിത്തരങ്ങൾ, ഫർണീച്ചർ, മറ്റു സാമഗ്രികളെല്ലാം കത്തിനശിച്ചു. കടയിൽ ആളില്ലാതിരുന്ന സമയത്തായിരുന്നു തീപിടിത്തം. തീപുറത്തേക്ക് ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ ജെ.ജെ.ഫ്യുവൽസ് പമ്പിലെ ജീവനക്കാരും അഖിൽ ടിംബറിൽ ഉണ്ടായിരുന്നവരും ചേർന്ന് തീയണയ്ക്കാൻ പരിശ്രമിച്ചു. ഇവർ പമ്പിലെ അഗ്നിശമനി പ്രയോഗിക്കുകയും ചെയ്തതിനാൽ പുറത്തേക്ക് തീപടർന്നില്ല.

Advertisements

ഈസമയം തിരുവല്ലയിൽ നിന്ന് അഗ്നിശമനസേനയും സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണ വിധേയമാക്കി. സാംബ്രാണി തിരിയിൽ നിന്ന് തീപടർന്നു പിടിച്ചതാണെന്ന് സംശയിക്കുന്നു. മുത്തൂർ പെരുന്തോട്ടത്തിൽ വിജയന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. ഒരുലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി പ്രാഥമികമായി കണക്കാക്കുന്നു.

Hot Topics

Related Articles