തിരുവല്ല : സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണത്തിനും യൂത്ത് കെയർ സേവന പ്രവർത്തനങ്ങൾക്കുമായി ഫണ്ട് സമാഹരണത്തിനായി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ന്യൂസ് പേപ്പർ ചലഞ്ച് തിരുവല്ല നിയോജകമണ്ഡല തല ഉദ്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു.
ഡി സി സി ജനറൽ സെക്രട്ടറി കോശി പി സക്കറിയ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ബെൻസി അലക്സ്, അരുൺ പി അച്ചൻകുഞ്ഞ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം കെ സുഭാഷ് കുമാർ, അനീഷ് കെ മാത്യു, ബെന്റി ബാബു, ടോണി ഇട്ടി, മുന്ന വസിഷ്ടൻ, ജേക്കബ് ബോണി, നൗഷാദ് മറ്റത്തിൽ, റിദേഷ് ആന്റണി, സിബിൻ കുഴിക്കാല, നിതിൻ കൊല്ലകുഴി, മനോജ് കവിയൂർ, മനു സാമൂവേൽ, മിഥുൻ എം ദാസ്, അബു എബ്രഹാം, ലിനോജ് പുളിക്കൻ എന്നിവർ പ്രസംഗിച്ചു.