തിരുവല്ല : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കവിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കവിയൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ജനകീയ ധർണ്ണ നടത്തി. കവിയൂർ പ്രദേശം മണ്ണ് മാഫിയകൾക്ക് തീറെഴുതുന്ന പഞ്ചായത്ത് ഭരണസമിതി ഉദ്യോഗസ്ഥ കൂട്ടുകെട്ടുകൾക്കെതിരെയും , അഗതി ആശ്രയ പദ്ധതി ആട്ടിമറിച്ചതിനെതിരെയും, കോളനി പ്രേദേശത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക, മനയ്ക്കച്ചിറ ഗാന്ധി പാർക്കിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ധർണ്ണ നടത്തിയത് . മണ്ഡലം പ്രസിഡന്റ് മണിരാജ് പുന്നിലം അധ്യക്ഷത വഹിച്ച യോഗത്തിൽ കെ പി സി സി
അംഗം അഡ്വ. റെജി തോമസ് ധർണ്ണ ഉദ്ഘാടനം ചെയ്തു.
ഡി സി സി ജനറൽ സെക്രട്ടറി കോശി പി സഖറിയ മുഖ്യ പ്രഭാഷണവും, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എബി മെക്കരങ്ങാട്ട്, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ കെ ദിനേശ്, ഫിലിപ്പ് പട്ടരേട്ട്, രാജൻ എം കെ, കെ ജോസഫ്, ജനപ്രതിനിധികളായ റെച്ചൽ വി മാത്യു, അനിത സജി, ലിൻസി മോൻസി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അശോക് കുമാർ, ഗീത തോമസ്, പി പി രാജു, നൈനാൻ, ജയ്മോൻ, രാജൻ കിഴവറമണ്ണിൽ, ഗോപി കുന്തറ, ചെറിയാൻ, ജോയ്, സജി, ജിജോ സൈമൺ, സോളമൺ തുടങ്ങിയവർ പങ്കെടുത്തു.