തിരുവല്ല തിരുമൂലപുരത്ത് പെൺകുട്ടി മരിച്ച സംഭവം: ഇൻസ്റ്റഗ്രാം സുഹൃത്ത് അറസ്റ്റിൽ

തിരുവല്ല : തിരുമൂലപുരത്ത് പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. തൃശ്ശൂർ സ്വദേശി പ്രവീൺ (20) ആണ് പിടിയിലായത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പെൺകുട്ടിയുമായി പ്രണയത്തിൽ ആയ യുവാവ് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇത് രക്ഷിതാക്കൾ അറിഞ്ഞതാണ് പെൺകുട്ടിയുടെ ആത്മഹത്യയിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. തിരുവല്ല പോലീസ് ആണ് പ്രവീണിനെ പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസ് എടുക്കാനാണ് സാധ്യത.

Advertisements

Hot Topics

Related Articles