തിരുവല്ല : കാരുണ്യ പെയിൻ & പാലിയേറ്റിവ് സൊസൈറ്റി ഇരവിപേരൂർ ഏരിയ കമ്മിറ്റി
“അരികെ” പദ്ധതി ഒരുക്കി.
ഏരിയയിലെ മുഴുവൻ കിടപ്പ് രോഗികളുടെ അരികിലേക്ക്
സ്നേഹ സമ്മാനങ്ങൾ നൽകുന്ന അരികെ
പദ്ധതിയുടെ ഉത്ഘാടനം
പി ആർ പി സി ഗവേണിങ് കമ്മിറ്റി അംഗം ഫാദർ കെ വി ജോൺ നിർവഹിച്ചു. രക്ഷാധികാരി പി സി സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. സൊസൈറ്റി ഏരിയ സെക്രട്ടറി ജിജി മാത്യു സ്വാഗതവും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശോശാമ്മ ജോസഫ് കൃതജ്ഞതയും പറഞ്ഞു. ഡോ. സജി കുര്യൻ, സോണൽ സെക്രട്ടറിമാരായ
ഡോ. അഭിനേഷ് ഗോപൻ, സുരേഷ് ബാബു പി, വനമാലി ശർമ, റെജി കാക്കനാട്ടിൽ, ജിജു സാമൂവൽ, ബിജു കൈതാരം, ശോഭികാ ഗോപി, സിബി കെ രവീന്ദ്രനാഥ്, സോമശേഖരൻ നായർ തുടങ്ങിയവർ ആശംസകളും അറിയിച്ചു.
കാരുണ്യ പെയിൻ & പാലിയേറ്റിവ് സൊസൈറ്റി ഇരവിപേരൂർ ഏരിയ കമ്മിറ്റി “അരികെ” പദ്ധതി ഉത്ഘാടനം
Advertisements