ബ്രിട്ടനിൽ തിരുവനന്തപുരം സ്വദേശിനിയായ യുവതി കാർ ഇടിച്ച് മരിച്ചു : മരിച്ചത് ഒരു മാസം മുൻപ് മാത്രം ബ്രിട്ടനിൽ എത്തിയ പെൺകുട്ടി 

ലണ്ടൻ: ബ്രിട്ടനിൽ മലയാളി വിദ്യാർത്ഥിനി കാറിടിച്ച് മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കൽ പട്ടത്തിൻകര അനിൽകുമാർ – ലാലി ദമ്പതികളുടെ മകൾ ആതിര അനിൽ കുമാർ (25) ആണ് മരിച്ചത്. ബ്രിട്ടനിലെ ലീഡ്സിലാണ് സംഭവം. ആതിര ബസ് കാത്തുനിൽക്കവെയാണ് അപകടമുണ്ടായത്. ലീഡ്സിലെ ബെക്കറ്റ് യൂണിവേഴ്സിറ്റിയിലെ പ്രോജക്ട് മാനേജ്മെന്റ് വിദ്യാർത്ഥിനിയാണ് മരിച്ച പെൺകുട്ടി. ഭർത്താവ് രാഹുൽ ശേഖർ മസ്കറ്റിൽ ഉദ്യോഗസ്ഥനാണ്. ഇവർക്ക് ഒരു മകളുമുണ്ട്.

Advertisements

ഇന്നലെ രാവിലെ 8.28നായിരുന്നു ലീഡ്സിലെ ആംലിക്കു സമീപം സ്റ്റാനിംഗ് ലീ റോഡിലുള്ള ബസ് സ്റ്റോപ്പിൽ അതിദാരുണമായ ദുരന്തം ഉണ്ടായത്. ചെറുപ്പക്കാരിയായ ഒരു സ്ത്രീ ഓടിച്ച വോക്സ്‌വാഗൺ ഗോൾഫ് കാറാണ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിന്റെ തിട്ടയിലേക്ക് ഇടിച്ചുകയറിയത്. ആതിര ഉൾപ്പെടെ നിരവധിപേർ കാത്തുനിന്ന ബസ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. ആതിര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് റിപ്പോർട്ടുകൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെസ്റ്റ് യോർക്ക്ഷെയർ പൊലീസ് എയർ ആംബുലൻസിന്റെ സഹായത്തോടെയാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. കറോടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെത്തുടർന്ന് ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. അപകടത്തിൽ മധ്യവയസ്കനായ മറ്റൊരാൾക്കും പരുക്കുണ്ട്. ഇയാളുടെ പരുക്കുകൾ ഗുരുതരമല്ല.

ഒരുമാസം മുമ്പു മാത്രമാണ് ആതിര പഠനത്തിനായി ലീഡ്സിൽ എത്തിയത്. ബ്രാഡ്ഫോർഡ് ആശുപത്രി മോർച്ചറിയിലാണ് ഇപ്പോൾ ആതിരയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ലീഡ്സ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഡോ. സാബു ഘോഷും സഹപ്രവർത്തകരും പൊലീസുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കുന്നുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.