തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാകുടിപ്പകയെത്തുടര്‍ന്ന് വീണ്ടും കൊലപാതകം. കൊലക്കേസ് പ്രതിയായ മണിച്ചന്‍ എന്നയാളാണ് വെട്ടേറ്റു മരിച്ചത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന ഹരികുമാര്‍ എന്നയാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരം വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജില്‍ വെച്ചായിരുന്നു സംഭവം. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നിരവധി കേസുകളിലെ പ്രതിയായ മണിച്ചനും സുഹൃത്ത് ഹരികുമാറും രണ്ടു ദിവസം മുമ്ബാണ് ലോഡ്ജില്‍ മുറിയെടുത്തത്. ഇന്നലെ മദ്യപിക്കാനായി രണ്ടുപേര്‍ കൂടിയുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികളെന്ന് സംശയിക്കുന്നവര്‍ രക്ഷപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഗുണ്ടാ കുടിപ്പകയാണോയെന്നും അന്വേഷിക്കുന്നുണ്ട്. 2016 ലെ വഴയില ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയാണ് മണിച്ചന്‍.