തിരുവനന്തപുരം : തലസ്ഥാന നഗരത്തിൽ നടുറോഡിലൂടെ വാളുമായി റാലി നടത്തിയവർക്കെതിരെ കേസ്. തിരുവനന്തപുരം ആര്യങ്കോട് പൊലീസാണ് സ്വമേധയാ കേസ്സെടുത്തത്. വി എച്ച് പി പഠന ശിബിരത്തിൻ്റെ ഭാഗമായാണ് ആയുധമേന്തി റാലി നടത്തിയത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്സെടുത്തത്. ആയുധ നിയമ പ്രകാരമാണ് കേസ്. മത സ്പർധയ്ക്ക് ശ്രമിച്ച കുറ്റവും ചുമത്തി.
Advertisements