സമൂഹമാധ്യമം വഴി അമ്മയെ പരിചയപ്പെട്ടു: 16 കാരിയെ പീഡിപ്പിക്കാൻ അമ്മ അവസരം ഒരുക്കി കൊടുത്തു : യുവാവും പെൺകുട്ടിയുടെ മാതാവും പിടിയിൽ 

തിരുവനന്തപുരം : പതിനാറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവും കുട്ടിയുടെ മാതാവും അറസ്റ്റില്‍. അമ്മ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്താണ് 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. പാലക്കാട് എലപ്പുള്ളി, ഓളപളം സ്വദേശിയായ സജുവിനെയാണ് (29) പോലീസ് അറസ്റ്റു ചെയ്തത്. പീഡനവിവരം മറച്ചുവെച്ച കുറ്റത്തിന് കുട്ടിയുടെ മാതാവും അറസ്റ്റിലായിട്ടുണ്ട് 

Advertisements

സാമൂഹികമാധ്യമംവഴി കുട്ടിയുമായും മാതാവുമായുംപരിചയത്തിലായ പ്രതി പലതവണ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടി മാതാവിനോടു വിവരം അറിയിച്ചെങ്കിലും മാതാവ് വിവരം മറച്ചുവയ്ക്കുകയായിരുന്നു. കുട്ടിയിലുണ്ടായ സ്വഭാവവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതോടെ സ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരാതി നല്‍കിയ വിവരമറിഞ്ഞ പ്രതി ഒളിവില്‍പ്പോയിരുന്നു. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ പാലക്കാടുനിന്ന് പിടികൂടുകയായിരുന്നു. കോടതില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.

Hot Topics

Related Articles