തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് ബീച്ച് റോഡിൽ മരം വീണ സ്ഥലത്ത് രക്ഷാപ്രവർത്തനവുമായി ടീം എമർജൻസി സംഘം. കോവളത്ത് വിനോദയാത്രയ്ക്ക് ശേഷം മടങ്ങുകയായിരുന്ന ടീം എമർജൻസിയിലെ സംഘാംഗമായ ബിഫാസ് വടക്കേൽ ആന്റ് ടോണി കാവാലം, ഷിഹാബ് മാടക്കാലി എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇവർ അടങ്ങിയ സംഘം കോവളത്തേയ്ക്ക് വിനോദ യാത്ര നടത്തുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഇവർ സഞ്ചരിച്ച വഴിയിൽ റോഡിൽ മരം വീണത്. യാത്രയുടെ ഉദ്ദേശത്തിന് ഒപ്പം ഇവർ യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളുമില്ലാതെ വീടുകളിൽ നിന്നും സാധനങ്ങൾ വാങ്ങി മരം വെട്ടിമാറ്റി.
Advertisements