തിരുവനന്തപുരം കഠിനങ്കുളത്ത് പതിമൂന്നൂകാരനെ കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാൻ വീട്ടിൽ കയറി ഭീഷണി; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

കഠിനംകുളം: പതിമൂന്നു വയസുകാരനെ കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാൻ ഇരയുടെ പിതാവിനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കഠിനംകുളം പുതുക്കുറിച്ചി മുണ്ടൻചിറ മണക്കാട്ടിൽ പുത്തൻവീട്ടിൽ ശശിധരന്റെ മകൻ വിഷ്ണു (തമ്പുരു -23)വിനെയാണ് കഠിനംകുളം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.എസ് അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്.

Advertisements

2017 ൽ 13 വയസുകാരനെ കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കുന്നതിനു വേണ്ടിയാണ് വിഷ്ണു കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്നു, വീട്ടുകാരെ വധിക്കുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ അച്ഛന്റെ സഹോദരിയായ മോളിയുടെ വീട്ടിലാണ് പ്രതി ഭീഷണിയുമായി എത്തിയത്. തുടർന്നു, വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി ഭീഷണി മുഴക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോളിയെ ആക്രമിക്കുകയും, മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും പ്രതി ചെയ്തു. ഇതേ തുടർന്ന് മോളി ബഹളം വച്ചതോടെ സമീപത്തുള്ള ആളുകൾ ഓടിക്കൂടുകയായിരുന്നു. ഇതോടെ സഹോദരനായ ബൈജുവും നാട്ടുകാരും ഓടിയെത്തി. ഇവർ പ്രതിരോധിച്ച് നിന്നതോടെ മർദനമേറ്റ വിഷ്ണു ഇവിടെ നിന്നും ഓടിരക്ഷപെട്ടു. തുടർന്നു, കാലിന് പരിക്കേറ്റ വിഷ്ണു സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി.

തുടർന്നു, നാട്ടുകാർ വിവരം അറിയിച്ചതോടെ എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ അൻസാരിയുടെ നിർദേശാനുസരണം എസ്.ഐ വി.സജു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷാജി, നുജും, സുൽഫി, നിസാം, സിവിൽ പൊലീസ് ഓഫിസർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.