മ്യൂസിയം: നിർമ്മാണത്തിലിരുന്ന വീട്ടിൽ നിന്നും ഒന്നരലക്ഷത്തോളം രൂപയുടെ വയറുകൾ മോഷ്ടിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് മോക്താപൂർ സമീം അക്തറിനെയാണ് മ്യൂസിയം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം കുന്നുകുഴി തമ്പുരാൻമുക്ക് മടവിളാകം ലെയിനിലെ ഇരുനില വീടിന്റെ പുറക് വശത്തെ താല്കാലിക വാതിലിന്റെ പൂട്ട് പൊളിച്ചാണ് പ്രതി അകത്തു കയറിയത്. തുടർന്ന് വീടിന്റെ ഇരുനിലകളിലേയും ഇലക്ട്രിക് വയറുകൾ പ്രതി കവരുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിൽ വീട്ടുടമയുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. സിസിടിവി ക്യാമറാ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലീസ് സംഘം പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.എ.സി.പി സ്റ്റുവെർട്ട് കീലറിന്റെ നേതൃത്വത്തിൽ , എസ്.എച്ച്.ഒമാരായ വിമൽ, എസ്.ഐ മാരായ വിപിൻ,സൂരജ്, സിവിൽ പൊലീസ് ഓഫിസർമാരായ ഷൈൻ, ദീപു,ഉദയൻ,അനൂപ്, സാജൻ,മനോജ്,അരുൺ,ഷംല, വൈശാഗ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.