തിരുവന്തപുരം:. മ്യൂസിയം പൊലീസിൻ്റെ ജനമൈത്രി സുരക്ഷാ യോഗം ജഗതി വെസ്റ്റ് റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൂടി മ്യൂസിയം എസ് എച്ച് ഒ മഞ്ചുലാൽ . എസ് ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷനുകൾ അവരവരുടെ ഏരിയകളിലെ വീടുകളിൽ സുരക്ഷ ക്യാമറകൾ സ്ഥാപിക്കുകയും അതിലൊന്ന് റോഡിലേക്ക് ഫോക്കസ് ചെയ്തു സ്ഥാപിക്കുകയും കൂടാതെ റോഡപകടങ്ങളും മറ്റും ഉണ്ടാകുന്ന സാഹചര്യത്തിൽ ഉടൻ അത് പോലീസ് സ്റ്റേഷനിൽ അറിയിക്കാനുളള സന്മനസ് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് പി.എം.രാജീവ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മധുസൂദനൻ ഉണ്ണിത്താൻ സ്വാഗതം പറഞ്ഞു. മ്യൂസിയം സിആർഒ & പിആർഒ എ. ഷാജഹാൻ എസ് ഐ മിനിട്സും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കൗൺസിലർമാരായ ശാസ്തമംഗലം മധുസൂദനൻ നായർ , ജഗതി ഷീജ മധു , മ്യൂസിയം ബീറ്റ് ഓഫീസർമാരായ ബിജു, സുജിത്ത്, വാട്ടർ അതോറിറ്റി, പി ഡബ്ല്യൂ ഡി , നഗരസഭ ഹെൽത്ത്, കെ എസ് ഇ ബി , ട്രാഫിക് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ സംസാരിച്ചു. അംഗങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും നടപ്പിലാക്കാമെന്ന് അവർ യോഗത്തിനുറപ്പ് നൽകി. എസ് എം ആർ എ ജോസ് നന്ദി പറഞ്ഞു