മമ്മൂട്ടിയും ഷൈൻ ടോം ചാക്കോയും വീണ്ടും ഒന്നിക്കുന്നു? ഡിനോ ഡെന്നിസ് ചിത്രം ഏപ്രിലിൽ

മമ്മൂട്ടി നായകനായി എത്തുന്ന കലൂ‍‍ർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന സിനിമ ഏറെ പ്രതീക്ഷയോടെ എല്ലാവരും കാത്തിരിക്കുന്ന ചിത്രമാണ്.

സിനിമയിൽ മമ്മൂട്ടിക്കൊപ്പം ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുമെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ട്. ഫ്രൈഡേ മാറ്റിനിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിനിമയുടെ ഷൂട്ടിംഗ് ഏപ്രിൽ ആദ്യവാരത്തോടെ ആരംഭിക്കുമെന്നും ഫ്രൈഡേ മാറ്റിനി ട്വീറ്റ് ചെയ്യുന്നു. ജയറാം, ആസിഫ് അലി, ആന്റണി വര്‍ഗീസ് എന്നിവര്‍ ചിത്രത്തിന്റെ ഭാ​ഗമാകുമെന്ന റിപ്പോർട്ടുകളും ഉണ്ട്. 

ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രമായിരിക്കും ഇതെന്നും ‘റോഷാക്ക്’ ഒക്കെ പോലെ പുതിയ രീതിയിലുള്ള ഒരു സിനിമയായിരിക്കും ഇതെന്നും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ജിനു എബ്രഹാം പറഞ്ഞിരുന്നു. 

അതേസമയം, ‘കണ്ണൂര്‍ സ്‍ക്വാഡ്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Hot Topics

Related Articles