തിരുവനന്തപുരം: ഗർഭിണിയായ യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അമലയാണ് ആത്മഹത്യ ചെയ്തത്. എറണാകുളം നോർത്ത് പറവൂരിലെ ഭർതൃഗൃഹത്തിൽ വച്ചാണ് രണ്ടുമാസം ഗർഭിണിയായ അമല തൂങ്ങിമരിച്ചത്.
സ്വന്തം വീട്ടുകാരുമായി ബന്ധപ്പെടാൻ അമലയെ അനുവദിച്ചില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. യുവതി ഗർഭിണിയായ വിവരം പോലും അറിയിച്ചില്ലെന്നും ഇവർ പറയുന്നു. വീട്ടുകാർ ഫോൺ വിളിക്കുമ്പോൾ നൽകിയിരുന്നില്ലെന്നും വീട്ടിൽ പോകണം എന്നാവശ്യപ്പെട്ടപ്പോൾ താലിമാല ഊരി വച്ച് പൊയ്‌ക്കൊള്ളാൻ പറഞ്ഞതുവെന്നും ആരോപണമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമലയെ മാനസികമായി പീഡിപ്പിച്ചു എന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. രണ്ട് വർഷം മുമ്പാണ് വടക്കൻ പറവൂർ സ്വദേശിയായ രഞ്ജിത്തും അമലയും തമ്മിലുള്ള വിവാഹം നടന്നത്.