തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വീണ്ടും എസ് എഫ് ഐ വിദ്യാര്‍ഥികളുടെ ക്രൂരത. ലക്ഷദീപിൽ നിന്നുള്ള വിദ്യാര്‍ത്ഥിയെ ഏഴംഗ സംഘം കോളേജ് ഹോസറ്റലിലെ മുറിയിൽ കയറി ക്രൂരമായി മര്‍ദ്ദിച്ചു. എസ് എഫ് ഐ പ്രവര്‍ത്തകനും ഭിന്നശേഷിക്കാരനുമായ അനസ് എന്ന വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ആഴ്ച എസ് എഫ് ഐ നേതാക്കള്‍ മര്‍ദ്ദിച്ചത് വലിയ വിവാദമായിരുന്നു.
മര്‍ദനത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. അനസിന്‍റെ സുഹൃത്താണ് ഇന്നലെ മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥി അന്നത്തെ സംഭവത്തിൽ അനസിനെ പിന്തുണച്ചു എന്നാരോപിച്ചായിരുന്നു ഇന്നലെ മുറിയിൽ കയറി മര്‍ദ്ദിച്ചത്. മ്യൂസിയം പൊലീസ് കേസെടുത്തു. എസ്ഐഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തത്.