കഠിനംകുളം: കണിയാപുരം ചാന്നാങ്കരയിൽ വാഹനാപകടത്തിനിടെ നാടൻ ബോംബ് പൊട്ടിത്തെറിച്ചു.ഇന്ന് രാവിലെ 8.30 ഓടെ തിരുവനന്തപുരം ജില്ലയിലെ കണിയാപുരം കഠിനംകുളം ചാന്നാങ്കരയിൽ ഫാത്തിമ ആഡിറ്റോറിയത്തിന് സമീപമാണ് സംഭവം.അമിത വേഗതയിലെത്തിയ ബൈക്ക് ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട് ബൈക്കിൽ സഞ്ചരിച്ചവർ നിലത്ത് വീണ സമയമാണ് നാടൻ ബോംബ് പൊട്ടിത്തെറിച്ചത്.ഈ സമയം തന്നെ ബൈക്ക് യാത്രികർ ബൈക്കുമായി രക്ഷപ്പെട്ടു.വിവരം അറിഞ്ഞ് കഠിനം പോലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും ബൈക്കുമായി രക്ഷപ്പെട്ടവരേ കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല.
ഓട്ടോറിക്ഷാ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി ഡി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരുന്നു.