തിരുവനന്തപുരം വഞ്ചിനാട് ട്രെയിനിൽ യാത്രക്കാരന്റെ കൈയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചു:കള്ളനെ യാത്രക്കാർ ഓടിച്ചിട്ട് പിടികൂടി!

തിരുവനന്തപുരം :തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും വൈകുന്നേരം 5.45 പുറപ്പെട്ട വഞ്ചിനാട് എക്സ്പ്രസിൽ യാത്ര ചെയ്ത യാത്രക്കാരന്റെ കയ്യിൽ നിന്നും മൊബൈൽ ഫോൺ ജനലിൽ കൂടി കയ്യിട്ടു തട്ടി പറിച്ചു ഓടിയ സാമൂഹിക വിരുദ്ധനെ സുരക്ഷാസേനയും, യാത്രക്കാരും ഓടിച്ചിട്ട്‌ പിടിച്ചു.ട്രെയിൻ പുറപ്പെടുന്നതിനു അല്പം മുമ്പ് 4ആം നമ്പർ ഫ്ലാറ്ഫോമിൽ വന്ന ഇയാൾ ഓരോത്തരെയും നിരീക്ഷിച്ചു നടക്കുക ആയിരുന്നു.
ഇതിന് അല്പം മുമ്പ് വരെ ടിക്കറ്റ് കൗണ്ടറിനു സമീപം മദ്യപിച്ചു തറയിൽ കിടക്കുക ആയിരുന്നു ഇയാൾ.
കനത്ത സുരക്ഷ ഉള്ള ഇവിടെ ഇയാൾ കിടന്നിട്ടും ഒരു സുരക്ഷാ ജീവനക്കാരും ശ്രദ്ധിച്ചില്ല.
സാധാരണക്കാരൻ ഫ്ലാറ്റ്ഫോരം ടിക്കറ്റ് ഇല്ലാതെ കേറിയാൽ കനത്ത പിഴ ഇടുന്ന സ്ഥാലത്തു ആണ് ഇത്തരം സാമൂഹിക വിരുദ്ധർ കടന്നു കൂടി പിടിച്ചു പറി നടത്തുന്നത്.ചങ്ങല വലിച്ചു നിർത്തിയ ട്രെയിൻ 10 മിനിറ്റിന് ശേഷം 5.55 ടെ പുറപ്പെട്ടു.

Advertisements

Hot Topics

Related Articles