ടിവിപുരം: ടിവിപുരം കണ്ണുകെട്ടു ശ്ശേരി NSS വനിതാ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവാതിര ആഘോഷത്തിൻ്റെ ഭാഗമായുള്ള എട്ടങ്ങാടി നേദ്യം.ടിവിപുരം: കണ്ണുകെട്ടുശ്ശേരി എൻ എസ് എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ തിരുവാതിര ആഘോഷം നടത്തി.തിരുവാതിര ആഘോഷത്തിൻ്റെ ഭാഗമായി എട്ടങ്ങാടി നിവേദ്യം തയ്യാറാക്കി. തുടർന്ന് ടിവിപുരം ശ്രീരാമസ്വാമിക്ഷേത്രത്തിലേക്ക് തിരുവാതിരതാലപൊലി നടത്തി.തിരുവാതിര ആഘോഷത്തിൻ്റെ ഭാഗമായി തിരുവാതിര കളി,പാതിരാപൂചൂടൽ തുടങ്ങിയവ നടത്തി. കരയോഗം പ്രസിഡൻ്റ് അശോക് കുമാർ, സെക്രട്ടറി ശ്രീകുമാർ, വനിതാ സമാജം പ്രസിഡൻ്റ് ജയലക്ഷ്മി, ശോഭകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.
Advertisements