യാത്രക്കാർക്ക് പ്രയോജനമാം രീതിയിൽ സർവീസുകള്‍; രണ്ട് ജില്ലകളിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എസി ലോ ഫ്ലോർ ബസ് സർവീസ് ആരംഭിച്ചു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തിരിച്ചും കോഴിക്കോടു നിന്നും എറണാകുളത്തു നിന്നും എസി ലോ ഫ്ലോർ സർവ്വീസുകള്‍ ആരംഭിച്ചു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിമാന യാത്രക്കാർക്ക് പ്രയോജന പ്രദമാകുന്ന രീതിയിലാണ് സർവീസുകള്‍ ക്രമീകരിച്ചിട്ടുള്ളതെന്ന് കെഎസ്‌ആർടിസി അറിയിച്ചു.

Advertisements

കോഴിക്കോടു നിന്നും ഉച്ചയ്ക്ക് 2 മണിക്കും 4 മണിക്കും 6 മണിക്കുമായി മൂന്ന് സർവീസുകളാണ് നെടുമ്പാശ്ശേരി വഴി എറണാകുളത്തേക്ക് ആരംഭിച്ചിട്ടുള്ളത്. രാവിലെ 3 മണിക്കും 4 മണിക്കും 5 മണിക്കുമായാണ് എറണാകുളത്തു നിന്നും നെടുമ്പാശ്ശേരി വഴി കോഴിക്കോട്ടേയ്ക്കുള്ള സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ 3:45, 4:45, 5:45 എന്നീ സമയങ്ങളിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ബസ് കോഴിക്കോടേക്ക് പുറപ്പെടുക. അതുപോലെ രാത്രി 7:10, 9:10, 11:10 എന്നീ സമയങ്ങളിലായിരിക്കും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും എറണാകുളത്തേക്ക് ബസ് പുറപ്പെടുക.

ഓണ്‍ലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്. www.onlineksrtcswift.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് കെഎസ്‌ആർടിസി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ്‌ആർടിസി കോഴിക്കോട് – 0495-2723796, എറണാകുളം – 0484-2372033 നമ്പറുകളില്‍ ബന്ധപ്പെടാം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.