പറമ്പിൽ കെട്ടിയിട്ട രണ്ട് പോത്തുകളെ മോഷ്ടിച്ചു ; രണ്ടു പ്രതികൾ ഒളിവിൽ : ഒരാൾ പിടിയിൽ

ചെ​ങ്ങ​ന്നൂ​ര്‍: പ​റ​മ്പി​ല്‍ കെ​ട്ടി​യി​ട്ട ര​ണ്ടു പോ​ത്തു​ക​ളെ മോ​ഷ്ടി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ര​ണ്ടു പ്ര​തി​ക​ള്‍ ഒ​ളി​വി​ല്‍. ചെ​റി​യ​നാ​ട് ചെ​റു​വ​ല്ലൂ​ര്‍ ആ​ല​ക്കോ​ട് ഭാ​ഗ​ത്ത് കോ​ടം​പ​റ​മ്പി​ല്‍ ദി​നേ​ശ് (39) ആ​ണ് വെ​ൺ​മ​ണി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കേ​സി​ലെ രണ്ടാം പ്ര​തി​യാ​ണ് ദി​നേ​ശ് .
ജൂ​ലൈ ആ​റി​ന് രാ​ത്രി​യി​ലാ​ണ് കൊ​ല്ല​ക​ട​വ് സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​നു സ​മീ​പം പ​റ​മ്പി​ല്‍ കെ​ട്ടി​യി​രു​ന്ന പോ​ത്തു​ക​ളെ ക​ട​ത്തി​യ​ത്. 84,000 രൂ​പ വി​ല​യു​ള്ള ഇ​വ​യെ 48,000 രൂ​പ​യ്ക്ക് കാ​യം​കു​ള​ത്തു​ള്ള ഇ​റ​ച്ചി​ക്ക​ച്ച​വ​ട​ക്കാ​ര്‍​ക്കു വി​റ്റു. തു​ട​ര്‍​ന്ന് മൂ​ന്നു പ്ര​തി​ക​ളും പ​ണം വീ​തി​ച്ചെ​ടു​ത്തു. ഇ​തി​ല്‍ 15,000 രൂ​പ അ​റ​സ്റ്റി​ലാ​യ ദി​നേ​ശി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്തു.

Advertisements

പോ​ത്തു​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു പോ​യ വാ​ഹ​നം ക​ണ്ടെ​ത്താ​നും ഒ​ളി​വി​ലു​ള്ള ഒ​ന്നും മൂ​ന്നും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നും അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി. ഇതിന് മുൻപും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നു പോ​ത്തു​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ങ്ങ​ള്‍​ക്ക് ഇ​തോ​ടു​കൂ​ടി തു​മ്പു​ണ്ടാ​യി​രി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വെ​ൺ​മ​ണി എ​സ്എ​ച്ച്ഒ എ ന​സീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ബി ജെ ആ​ന്‍റ​ണി, സീ​നി​യ​ര്‍ സി​പി​ഒ ഹ​രി​കു​മാ​ര്‍, സി​പി​ഒ അ​ഖി​ല്‍ രാ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

Hot Topics

Related Articles