തൃശ്ശൂർ: തൃശ്ശൂർ ദേശമംഗലം വരവട്ടൂർ ഭാരതപുഴയിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളായ വിക്രം (16) ശ്രീഷ്മ (10) എന്നിവരാണ് മരിച്ചത്. ഇരുവരെയും രക്ഷപ്പെടുത്തി പട്ടാമ്പിയിലെ ആശുപത്രികളിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. വൈകുന്നേരം 7 മണിയോടെയാണ് സംഭവം.
തൃശൂർ ദേശമംഗലം വരവട്ടൂരിലുള്ള കടവിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാരും പോലീസും ഫയർ ഫോഴ്സും ചേർന്ന് നടത്തിയ തെരെച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലക്കാട് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ഏത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഇന്ത്യ നേപ്പാൾ അതിർത്തി ഗ്രാമത്തിൽ നിന്നും എത്തിയ കുട്ടികളാണ് മരിച്ചത്. ഇവരുടെ അമ്മയായ സുധ വരവട്ടൂരിലെ കന്നുകാലി ഫാം ജീവനക്കാരിയാണ്.