ഹൈദരാബാദ്: രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന നയം തെലങ്കാന റദ്ദാക്കും. നേരത്തേ ഈ നയം റദ്ദാക്കുന്നതായി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ ജനനനിരക്ക് കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നതിനാലാണ് ഈ നീക്കം. ഈ ജനനനിരക്ക് തുടർന്നാൽ തെലങ്കാന ‘വൃദ്ധസംസ്ഥാന’മായി മാറുമെന്ന കണക്കുകൂട്ടലിലാണ് നയംമാറ്റം
ദേശീയ തലത്തിൽ ലോക്സഭാ മണ്ഡലപുനർനിർണയം കൂടി മുന്നിൽ കണ്ടാണ് ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളുടെ നീക്കം.ഉത്തരേന്ത്യയെ അപേക്ഷിച്ച് ജനസംഖ്യ കുറവായതിനാൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം കുറയുമെന്ന് പരക്കെ ആശങ്കയുണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതും യുവാക്കളില്ലാതാകുന്നതോടെ ഉണ്ടായേക്കാവുന്ന സാമ്പത്തികമാന്ദ്യവും മറികടക്കുക എന്നതും ഇരു സംസ്ഥാനങ്ങളുടെയും ലക്ഷ്യമാണ്. 1992-ൽ കെ കരുണാകരൻ അധ്യക്ഷനായ സമിതിയാണ് ‘രണ്ട് കുട്ടികൾ’ നയം മുന്നോട്ട് വച്ചത്. നിലവിൽ ഇന്ത്യയിൽ എട്ട് സംസ്ഥാനങ്ങൾ ഈ നയം നടപ്പാക്കിയിട്ടുണ്ട്.