കോട്ടയം : വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെ നേതൃത്വത്തിൽ 28 ,29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ ജില്ലയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും അടച്ചിടുമെന്ന് വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ കമ്മിറ്റി അറിയിച്ചു. ടേഡ് യൂണിയൻ സംഘടനകൾ ഉയർത്തുന്ന മുദ്രാവാക്യം ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ്.
ജനങ്ങളുടെ സാമ്പത്തിക ശേഷി തകർക്കുന്നതും കോർപ്പറേറ്റുകളെ സഹായിക്കുന്നതുമായ നിലപാടുകളിൽ നിന്ന് കേന്ദ സർക്കാർ പിന്മാറണം. ജനങ്ങളുടെ പൊതുവായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തുന്ന ഈ പണിമുടക്കിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു കൊണ്ട് പങ്കാളികളാകുമെന്ന് വ്യാപാരി വ്യവസായി സമിതി സമിതി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ സെക്രട്ടറി ജോജി ജോസഫ് ജില്ല ട്രഷറർ പി.എ അബ്ദുൾ സലിം അറിയിച്ചു.