തിരുവനന്തപുരം: വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് രണ്ട് മാസത്തെ ക്ഷേമ പെന്ഷന് തുകയായ 3200 രൂപ ഒരുമിച്ച് നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ പെന്ഷന് തുകയായ 3200 രൂപയാണ് ഒരുമിച്ച് വിതരണം ചെയ്യുന്നത്.ഏപ്രിലിലെ പെന്ഷന് മുന്‍കൂറായി നല്‍കുകയാണ്. ഇന്നലെ മുതല്‍ പെന്ഷന് വിതരണം ആരംഭിച്ചു.
സാമൂഹ്യ സുരക്ഷ പെന്ഷന് നല്കുന്നതിനുവേണ്ടി 1537.88 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്ഷന് നല്‍കുന്നതിനായി 208.55 കോടി രൂപയുമാണ് അനുവദിച്ചത്.50,32,737 പേര് സാമൂഹ്യ സുരക്ഷാ പെന്ഷന് അര്‍ഹരാണ്. 25.97 ലക്ഷം പേര്‍ക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടില്‍ പണമെത്തും. ബാക്കിയുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടെത്തിക്കും. ക്ഷേമ പെന്ഷന് അതത് ക്ഷേമനിധി ബോര്‍ഡ് വിതരണം ചെയ്യും.