കൊച്ചി : ജൂലൈ ഒന്ന് മുതൽ സംസ്ഥാനത്ത് വാഹനങ്ങൾക്ക് നിരത്തുകളിൽ പുതിയ വേഗപരിധി . ഇരുചക്ര വാഹന വേഗപരിധി കുറച്ചു. ആറ് വരി ദേശീയ പാതയിൽ ഇനി മുതൽ പരമാവധി 110 കിലോമീറ്റർ വേഗത വരെ ആകാം .
നാലുവരി ദേശീയ പാതയിൽ 100 കി മി, മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 കിമി , മറ്റു റോഡുകളിൽ 70, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാനത്ത് റോഡപകടങ്ങളില്‍ പെടുന്നതു ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍നിന്നും 60 ആയി കുറയ്ക്കും.
മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.