ന്യൂഡൽഹി : 2000 രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ മാറ്റാനുള്ള അവസാന തീയതി ഒക്ടോബര്‍ ഏഴ് വരെ നീട്ടിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു.2000 രൂപ നോട്ട് മാറാനുള്ള സമയപരിധി അവസാനിച്ചാലും സാധുതയുണ്ടാകുമെന്ന് ആര്‍ബിഐ അറിയിച്ചു. സെപ്റ്റംബര്‍ ഒന്ന് വരെയുള്ള റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ അനുസരിച്ച്, 2000 രൂപ നോട്ടുകളില്‍ 93 ശതമാനവും തിരിച്ചെത്തിയിട്ടുണ്ട്. അതിനാല്‍, 2000 രൂപ നോട്ടുകള്‍ ഇനിയും കയ്യില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അവ ബാങ്കുകളില്‍ തിരികെ ഏല്‍പ്പിക്കാവുന്നതാണ്. ഇന്നായിരുന്നു അവസാന തീയതി. ഇതാണ് ഒക്ടോബര്‍ ഏഴ് വരെ നീട്ടിയത്.
2000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചേക്കാമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും, റിസര്‍വ് ബാങ്ക് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല. പ്രവാസികളെയും മറ്റും പരിഗണിച്ചാണ് തീയതി നീട്ടാൻ സാധ്യത. ഈ വര്‍ഷം മെയ് 19-നാണ് വിനിമയത്തില്‍ നിന്നും 2000 രൂപ നോട്ടുകള്‍ പിൻവലിച്ചത്. തുടര്‍ന്ന് മെയ് 23 മുതല്‍ കറൻസി ബാങ്കുകളില്‍ നിന്ന് മാറ്റി വാങ്ങാനുള്ള അവസരം ഒരുക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നോട്ട് നിക്ഷേപിക്കുന്നതിനും, മാറ്റിയെടുക്കുന്നിനും എല്ലാ ബാങ്കുകളും അവരുടെ ശാഖകള്‍ വഴി പൊതുജനങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരേസമയം 20,000 രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാൻ സാധിക്കും. 2016-ലെ നോട്ട് നിരോധന കാലയളവിലാണ് റിസര്‍വ് ബാങ്ക് 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്. തുടര്‍ന്ന് 2018-19-ല്‍ ഇവയുടെ അച്ചടി പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരുന്നു.