കൊല്ലം : കൊല്ലത്തെ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് 3 പ്രതികള്‍ പിടിയിലായതിന് പിന്നാലെ പ്രതികരണവുമായി യു എൻ എ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ രംഗത്ത്. ഊഹാപോഹങ്ങള്‍ക്ക് ഏതാനും മണിക്കൂറിനുള്ളില്‍ അന്ത്യമാകുമെന്നും ശുഭവാര്‍ത്തയാകട്ടെ എന്നുമാണ് ജാസ്മിൻ ഷാ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് നെഴ്സസുമാരുടെ സംഘടനയായ യു എൻ എക്കെതിരെയടക്കം ആരോപണം ഉയര്‍ന്നിരുന്നു. തട്ടിക്കൊണ്ടുപോയ കുട്ടിയുടെ അച്ഛൻ യു എൻ എയുടെ നേതാവാണ്. അങ്ങനെയാണ് യു എൻ എയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലേക്കും ആരോപണം ഉയര്‍ന്നത്. എന്നാല്‍ ആദ്യം മുതലെ ജാസ്മിൻ ഷായടക്കമുള്ളവര്‍ ഈ പ്രചരണത്തിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.
ജാസ്മിൻ ഷാ കഴിഞ്ഞ ദിവസം പ്രതികരിച്ചത് ഇങ്ങനെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യാജവാര്‍ത്തകള്‍ പടച്ചു വിടുന്നവരെ….
ഞങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകനെ കുറിച്ച് നട്ടാല്‍ കുരുക്കാത്ത വാര്‍ത്തകള്‍ പടച്ചു വിടുന്ന ഓണ്‍ലൈൻ പത്രക്കാരെ ,നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് എന്ത് സുഖമാണ് ലഭിക്കുന്നത്? കുട്ടിയെ കാണാതായത് മുതലുള്ള 20 മണിക്കൂര്‍ മാതാപിതാക്കള്‍ അനുഭവിച്ച വേദന മനസ്സിലാകണമെങ്കില്‍ അത്തരമൊരു സംഭവം നിങ്ങളുടെ വീട്ടിലുണ്ടാകണം.
വ്യാജവാര്‍ത്തകള്‍ പടച്ചു വിടുന്ന ഇത്തരം പിതൃശൂന്യ പോര്‍ട്ടലുകള്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് പൊലീസിനെയും, കോടതിയെയും സമീപിക്കും.ദയവായി ആ കുടുംബത്തിന്റെ പ്രൈവസി മാനിക്കൂ…
ജാസ്മിൻഷ
യു എൻ എ