ന്യൂസ് ഡെസ്ക് : ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓണ്‍ലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഇന്ത്യൻ ക്രിക്കറ്റ് സൂപ്പര്‍താരങ്ങളായ വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മയുടെയും പേജുകള്‍.ഏകദിന ലോകകപ്പിലെ തകര്‍പ്പൻ പ്രകടനമാണ് ഇരുവരുടെയും ജനപ്രിയത വര്‍ധിപ്പിച്ചത്.
ഇന്ത്യയുടെ ലോകകപ്പ് ഫൈനല്‍ പ്രവേശനത്തില്‍ കോഹ്ലിയും രോഹിത്തും നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഫുട്ബാള്‍ ഇതിഹാസങ്ങളായ അര്‍ജന്‍റീനയുടെ ലയണല്‍ മെസ്സി, പോര്‍ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെയാണ് ഇരുവരും പിന്തള്ളിയത്. കോഹ്ലിയുടെ വിക്കി പേജില്‍ 50 ലക്ഷത്തിലധികം പേരെത്തി. രണ്ടാമതുള്ള രോഹിത്തിന്‍റെ പേജില്‍ 47 ലക്ഷത്തിലധികം പേരും. ക്രിസ്റ്റ്യാനോ (44 ലക്ഷം), മെസ്സി (43 ലക്ഷം) എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് കോഹ്ലിയാണ്. 765 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ഒന്നാമനായിരുന്നു. 597 റണ്‍സാണ് രോഹിത് നേടിയത്. ലീഗ് റൗണ്ടിലെ ഒൻപത് മത്സരങ്ങളും സെമിയും ആധികാരികമായി ജയിച്ചെത്തിയ ഇന്ത്യ ഫൈനലില്‍ ആസ്ട്രേലിയയോട് ആറു വിക്കറ്റിന് തോല്‍ക്കുകയായിരുന്നു. ടെലിവിഷനിലും ഒ.ടി.ടി പ്ലാറ്റ്ഫോമിലും റെക്കോഡ് വ്യൂവര്‍ഷിപ്പാണ് ഇത്തവണ രേഖപ്പെടുത്തിയത്.
ലോകത്തിലെ അതിസമ്പന്നരായ കായിക താരങ്ങളിലൊരാളാണ് കോഹ്ലി. സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള താരവും. 252 ദശലക്ഷം ആളുകളാണ് ഇൻസ്റ്റഗ്രാമില്‍ താരത്തെ പിന്തുടരുന്നത്. ട്വിറ്ററില്‍ 56.4 ദശലക്ഷം പേരും താരത്തെ പിന്തുടരുന്നു