കൊല്ലത്ത് പൊലീസ് ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചു ; മാധ്യമങ്ങള്‍ നല്ല ജാഗ്രതയോടെയുള്ള ഇടപെടൽ നടത്തി ; പിണറായി വിജയൻ

കൊല്ലം : കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പൊലീസ് ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പൊലീസിനെ വെറുതെ കുറ്റപ്പെടുത്തുന്നു. നീക്കം രാഷ്ട്രീയപ്രേരിതമാണ്. ചുരുങ്ങിയ ദിവസം കൊണ്ട് പ്രതികളെപിടികൂടി. നവകേരള സദസിന്റെ ഭാഗമായി പാലക്കാട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സാധാരണ നടക്കാത്ത ഒരു സംഭവമാണ് കേരളത്തില്‍ നടന്നത്. അതില്‍ മികവോടെയാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.മാധ്യമങ്ങളും നന്നായി പ്രവര്‍ത്തിച്ചു.

Advertisements

രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി പലരും പൊലീസ് സ്റ്റേഷൻ ഉപരോധിക്കാൻ തന്നെ തയാറായി. സംസ്ഥാന പൊലീസ് അന്വേഷണമികവും ക്രമസമാധാന പാലനവും രാജ്യത്ത് തന്നെ ശ്രദ്ധേയമാണ്. എകെജി സെൻ്റര്‍ ആക്രമണത്തില്‍ പ്രതികളെ പിടിക്കാത്തതിന്നെതിരെ വിമര്‍ശനം വന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒടുവില്‍ യുത്ത് കോണ്‍ഗ്രസ് പ്രസിഡൻറിനെ പിടികൂടി. അപ്പോള്‍ നേരത്തെ പ്രചാരണം നടത്തിയവരൊക്കെ നിശബ്ദത പാലിച്ചുവെന്നും അദ്ദേഹം വിമര്‍ശിച്ചു.സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവം, ഇലന്തൂര്‍ നരബലി, ട്രെയിൻ കത്തിക്കല്‍ കേസ് എന്നിങ്ങനെ ശ്രമകരമായ എല്ലാ കേസുകളും പൊലീസിന്റെ മികവുകൊണ്ട് തെളിയിക്കാനായി. കൊല്ലത്ത് നടന്ന സംഭവത്തില്‍ മാധ്യമങ്ങള്‍ നല്ല ജാഗ്രതയോടെ പ്രവര്‍ത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles