തലമുടി കൊഴിച്ചിലാണ് ഇന്ന് പലരുടെയും പ്രധാന പരാതി. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിയാം. ചിലപ്പോള്‍ വിറ്റാമിനുകളുടെയും മറ്റ് പോഷകങ്ങളുടെയും കുറവ് കൊണ്ടാകാം തലമുടി കൊഴിയുന്നത്. തലമുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഒരു ധാതുവാണ് സിങ്ക്. സിങ്കിന്റെ കുറവ് മൂലം തലമുടി കൊഴിയാം. അത്തരത്തില്‍ തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
തൈര്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിങ്ക് ധാരാളം അടങ്ങിയ തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി തഴച്ച് വളരാന്‍ സഹായിക്കും. കൂടാതെ തൈര് ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ചീര
വിറ്റാമിനുകളും സിങ്കും മറ്റും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി നന്നായി വളരാന്‍ ഗുണം ചെയ്യും. ചീര ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
മത്തങ്ങാ വിത്തുകള്‍
സിങ്ക് ധാരാളം അടങ്ങിയ മത്തങ്ങാ വിത്തുകളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ ഗുണം ചെയ്യും.
പയറുവര്‍ഗങ്ങള്‍
സിങ്കും പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
മുട്ട
സിങ്ക്, ബയോട്ടിൻ, പ്രോട്ടീന്‍ എന്നിവ മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.
നട്സ്
ആരോഗ്യകരമായ കൊഴുപ്പും സിങ്കും അടങ്ങിയ ബദാം, അണ്ടിപ്പരിപ്പ് തുടങ്ങിയ നട്സുകള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.