യുഎഇയില്‍ മാര്‍ച്ച് മുതല്‍ മാസ്‌ക് വേണ്ട; കോവിഡ് ബാധിതരുമായി അടുത്തബന്ധം പുലര്‍ത്തിയവര്‍ക്ക് ക്വാറന്റൈനും നിര്‍ബന്ധമില്ല

അബുദാബി: യു.എ.ഇയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനം. മാര്‍ച്ച് ഒന്ന് മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. എന്നാല്‍, അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് വേണമെന്ന നിബന്ധന തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.

Advertisements

കോവിഡ് ബാധിതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമില്ല. എന്നാല്‍, അവര്‍ അഞ്ച് ദിവസത്തിനിടെ രണ്ട് പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണം. കോവിഡ് ബാധിതരുടെ ഐസൊലേഷന്‍ പഴയ രീതിയില്‍ തന്നെ (പത്ത് ദിവസം ക്വാറന്റീന്‍) തുടരും.പള്ളികളില്‍ ബാങ്കും ഇഖാമത്തിനും ഇടയിലുള്ള സമയ വ്യത്യാസം പഴയ നിലയിലാക്കി.പള്ളികളില്‍ ഖുര്‍ആന്‍ കൊണ്ടുവരാം. നേരത്തെ ഖുര്‍ആന്‍ കൊണ്ടുവരുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍, പള്ളികളിലെ ഒരുമീറ്റര്‍ അകലം പാലിക്കണമെന്ന നിബന്ധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

Hot Topics

Related Articles