അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് മെയ് 28ന് ദക്ഷിണ കൊറിയ സന്ദര്‍ശിക്കും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ശൈഖ് മുഹമ്മദ് ദക്ഷിണ കൊറിയയില്‍ എത്തുക.
Advertisements
ദക്ഷിണ കൊറിയ പ്രസിഡന്റ് യൂൻ സുക് യോളിന്റെ ക്ഷണം സ്വീകരിച്ചാണ് യാത്ര. രണ്ടു ദിവസത്തെ സന്ദർശനത്തിൽ വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ദക്ഷിണ കൊറിയന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തും.