ഉദയനാപുരം: പാതയോരങ്ങളിലെ കൊടികളും,കൊടിമരങ്ങളും നീക്കം ചെയ്യണമെന്ന ഹൈക്കോടതിയുടെ നിർദേശം ഉദയനാപുരം പഞ്ചായത്ത് നടപ്പാക്കിയില്ലെന്ന് പരാതി.കോടതി വിധി വന്ന സമയത്ത് തന്നെ കോൺഗ്രസ് അടക്കമുള്ള ചില രാഷ്ട്രീയ പാർട്ടികളും സാമുദായിക സംഘടനകളും കൊടിമരങ്ങളുംമറ്റും നീക്കം ചെയ്തിരുന്നു.എന്നാൽ സിപിഎമ്മിൻ്റെ കൊടിമരങ്ങളും കൊടിയും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നീക്കം ചെയ്തിട്ടില്ല. ഇവർക്ക് നോട്ടീസ് കൊടുക്കാനോ മാറ്റണമെന്ന് നിർദ്ദേശം നൽകാനാ പഞ്ചായത്ത് സെക്രട്ടറി തയ്യാറായില്ലെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി. ഉദയനാപുരം പഞ്ചായത്തിലെ നാനാടം, തുറുവേലിക്കുന്ന്,പുത്തൻപാലമടക്കമുള്ള പ്രദേശങ്ങളിൽ നിരവധി കൊടിമരങ്ങളുംകൊടിയുമുണ്ട്.
ഹൈക്കോടതി നിർദ്ദേശം നടപ്പാക്കാത്ത ഉദയനാപുരം പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ഉദയനാപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻ്റ് പി.ഡി.ജോർജ്ജ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് വൈക്കം ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വി.ബിൻസ്, ഇ.കെ.ജോസ്, കെ.വി.ചിത്രാംഗദൻ , എം.കെ. ശ്രീരാമചന്ദ്രൻ,ബി. രവീന്ദ്രൻ, കെ.എസ്. സജീവ്. വി.എസ്. സന്തോഷ്, എം.അശോകൻ, എന്നിവർ പ്രസംഗിച്ചു.