ഉദയനാപുരം – നേരേകടവ് റോഡിലെ വലിയകലുങ്കിൻ്റെ സമീപ റോഡിൽ രൂപപ്പെട്ടവൻ കുഴി: പ്രതിക്ഷേധ സമരവുമായി കോൺഗ്രസ് 

നേരേകടവ്: നിർദ്ദിഷ്ടതുറവൂർ – പമ്പ ഹൈവേയുടെ ഭാഗമായ ഉദയനാപുരം  നേരേകടവ് ചിറപ്പുറത്തെ പാലത്തിൻ്റെ സമീപ റോഡിൽ വൻഅപകടത്തിനിടയാക്കുന്ന തരത്തിൽ മണ്ണ് വാർന്നുപോയി വലുതാകുന്ന കുഴികൾ അടച്ച് ഗതാഗതം സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഉദനാപുരം 16, 17-ാംവാർഡു കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിക്ഷേധ സമരം നടത്തി. നേരേകടവിൽ നിന്നു പ്രകടനമായി എത്തിയ പ്രവർത്തകർ പാലത്തിൻ്റെ സമീപ റോഡിലെ കുഴികളിൽ വാഴയും അടക്കാമരതൈയും നട്ടു. അപകട മുന്നറിയിപ്പ് നൽകാനായി കുഴിക്ക് സമീപം പ്ലാസ്റ്റിക് ബോക്സും സ്ഥാപിച്ചു. പ്രതിക്ഷേധ സമരം ഭാരതീയ ദലിത് കോൺഗ്രസ് വൈക്കം ബ്ലോക്ക് പ്രസിഡൻ് വി.എസ്.സന്തോഷ് ഉദ്ഘാടനം ചെയ്തു. 17-ാം വാർഡ് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ആർ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ഉദയനാപുരം മണ്ഡലം വൈസ് പ്രസിഡൻ്റ് സി.ഉത്തമൻ, വാർഡ് മെമ്പർ രാധാമണി, എം. അശോകൻ, ആർ. മോഹനൻ ചായപ്പള്ളി, സുദേവൻ, സുധൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.