വൈക്കം: ഉദയനാപുരം നേരേകടവ് ശ്രീ ഭദ്രാദേവി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് സർപ്പങ്ങൾക്ക് തളിച്ചു കൊടുക്കൽ, സമൂഹ അന്നദാനം എന്നിവ നടന്നു. പൂജാ കർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ പന്നിയോട്ടില്ലത്ത് മാധവൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു.നേരേ കടവ്ശ്രീഭദ്രാദേവി അന്നദാന ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നടന്ന അന്നദാനത്തിൻ്റെ ദീപ പ്രകാശനം വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് നിർവഹിച്ചു.ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ് എ. ദാമോദരൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി പി.കെ. വത്സലൻ,ശ്രീഭദ്രാദേവി അന്നദാന ട്രസ്റ്റ് പ്രസിഡൻ്റ് എം. അശോകൻ, വൈസ് പ്രസിഡൻ്റ് ആർ. ഭാസ്കരൻ, സെക്രട്ടറി രാജേഷ്, അഡ്വ. പി.എസ്.നന്ദനൻ, പി.എസ്.പുരുഷോത്തമൻ തുടങ്ങിയവർ സംബന്ധിച്ചു. മീനഭരണി ദിനമായ ഇന്ന് ( 1 – 4- 2025) ഉച്ചയ്ക്ക് 12ന് നേരേ കടവ് ദേവീ സമൂഹ അന്നദാന ട്രസ്റ്റിൻ്റെ സമൂഹ അന്നദാനം. മാതാ അമൃതാനന്ദമയി മഠം വൈക്കം ആശ്രമ മഠാധിപതി ബ്രഹ്മചാരിണി നൈവേദ്യാമൃത ചൈതന്യ ഭദ്രദീപ പ്രകാശനം നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് കുംഭകുടംവരവ്, വൈകുന്നേരം 6.30ന് പൂമൂടൽ, ദീപ കാഴ്ച. 7.30ന് വലിയ കാണിക്ക, വെടിക്കെട്ട്. എട്ടിന് തിരുവനന്തപുരം ശ്രീനന്ദന അവതരിപ്പിക്കുന്ന നാടകം യാനം.
ഉദയനാപുരം നേരേകടവ് ശ്രീ ഭദ്രാദേവീക്ഷേത്രത്തിൽ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് സമൂഹ അന്നദാനം നടത്തി : വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് ഭദ്രദീപ പ്രകാശനം നിർവഹിച്ചു
