ഉദയനാപുരം – നേരേ  കടവ് റോഡിലെ വൻകുഴി: പ്രതിഷേധവുമായി നാട്ടുകാർ 

ഉദയനാപുരം: ഉദയനാപുരം – നേരേ  കടവ് റോഡിലെ വലിയകലുങ്കിൻ്റെ സമീപ റോഡിൽ വൻകുഴി രൂപപ്പെട്ടത് അപകടഭീതി പരത്തുന്നു.ഒരാഴ്ച മുമ്പുണ്ടായ ചെറിയ കുഴി മഴ ശക്തമായതോടെ മണ്ണ് ശക്തിയായി വാർന്നുപോയതോടെ വലുതാകുകയായിരുന്നു. ജങ്കാർ സർവീസുള്ളതിനാൽ ഇരുചക്ര വാഹനങ്ങളടക്കം നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ റോഡിലെ കുഴിയിൽ വാഹനങ്ങൾ അപകടപ്പെടാതിരിക്കാനായി പ്ലാസ്റ്റിക് ബോക്സ് കൊണ്ടു മറച്ചുവച്ചിരിക്കുകയാണിപ്പോൾ. വൈക്കം നേരേകടവ് റൂട്ടിൽസ്വകാര്യ ബസ് സർവീസ് നടത്തുന്നുണ്ട്. നിരവധി സ്കൂൾ ബസുകളും ഇതുവഴി കടന്നുപോകുന്നുണ്ട്. കുഴിമൂടി ഗതാഗതം സുരക്ഷിതമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.