‘ഒരുകാലത്ത് പത്തനംതിട്ട യുഡിഎഫ് കോട്ടയായിരുന്നു; ഇടഞ്ഞ് നില്‍ക്കുന്നവരെ ഉടന്‍ തിരികെ കൊണ്ടുവരും, ചിലയിടങ്ങളില്‍ സര്‍ജറി വേണ്ടിവരും’; ജില്ലയ്ക്ക് പുത്തന്‍ ഉണര്‍വേകി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

പത്തനംതിട്ട: ഒരുകാലത്ത് പത്തനംതിട്ട യു.ഡി.എഫിന്റെ കോട്ടയായിരുന്നു. കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പുകളില്‍ അത് നഷ്ടമായി. ജില്ലയില്‍ യു.ഡി.എഫില്‍നിന്ന് അകന്നവരെ തിരിച്ചുകൊണ്ടുവരുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. യു.ഡി.എഫ്. പത്തനംതിട്ട ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisements

യു.ഡി.എഫില്‍ വിശ്വസിച്ചിരുന്നവര്‍ അകന്നതാണ് പാര്‍ട്ടിക്ക് പ്രതാപം നഷ്ടമാകാന്‍ കാരണമെന്നും ഓരോ കാര്യത്തിനും പരിഹാരമുണ്ടാക്കി ഇവരെ തിരിച്ചുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ചിലയിടങ്ങളില്‍ പാര്‍ട്ടിയില്‍ കൃത്യമായ ‘സര്‍ജറി’ വേണ്ടുന്ന അവസ്ഥയാണ്. അത് കൃത്യമായി നടപ്പാക്കും. തിരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ കാലുവാരുന്നവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും സതീശന്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കണ്‍വെന്‍ഷന്‍ യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ ടി.തോമസ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. കണ്‍വീനര്‍ എം.എം.ഹസന്‍, കെ.പി.സി.സി. രാഷ്ടീയകാര്യ സമിതിയംഗം പ്രൊഫ. പി.ജെ.കുര്യന്‍, ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ എ.ഷംസുദ്ദീന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു, എം.എം.നസീര്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് എം.പുതുശ്ശേരി, പന്തളം സുധാകരന്‍, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ.അബ്ദുല്‍ റഹ്‌മാന്‍, പി.മോഹന്‍രാജ്, ബാബു ജോര്‍ജ്, സലീം പി.മാത്യു, അഡ്വ. ജോര്‍ജ് വര്‍ഗീസ്, ശശിധരന്‍, അഡ്വ. എന്‍.ശൈലാജ്, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles