സമരാഗ്നി ! ജനകീയ പ്രക്ഷോഭ യാത്രയ്ക്കു നാളെ കോട്ടയം ജില്ലയിൽ സ്വീകരണം

കോട്ടയം : കെപിസിസി പ്രസിഡൻ്റ് കെ.സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയ്ക്കു നാളെ കോട്ടയം ജില്ലയിൽ സ്വീകരണം നൽകും.വൈകിട്ട് 3നു പാലായിലും 5നു കോട്ടയത്തുമാണ് സ്വീകരണ പരിപാടി കൾ.

Advertisements

പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്ന സമ്മേളനം ടൗൺ ബസ് സ്‌റ്റാൻഡിനു സമീപമുള്ള പുഴക്കര മൈതാനിയിലെ ഉമ്മൻ ചാണ്ടി നഗറിലാണ് നടത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, സ്വാഗത സംഘം ചെയർമാൻ ജോസഫ് വാഴയ്ക്കൻ, ജനറൽ കൺവീനർ ടോമി കല്ലാനി എന്നിവർ പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതുപ്പള്ളി, ഏറ്റുമാനൂർ, വൈക്കം, ചങ്ങനാശേരി, കോട്ടയം നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ കോട്ടയം തിരുനക്കര ബസ് സ്‌റ്റാൻഡ് മൈതാനിയിലെ സമ്മേളനത്തിൽ പങ്കെടുക്കും.23നു രാവിലെ 10നു കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള സാധാരണക്കാരുമായി കെ.സുധാകരനും വി.ഡി.സതീശനും കൂടിക്കാഴ്‌ച നടത്തും.നാളെ വൈകിട്ട് 3നു പാലാ സിവിൽ സ്റ്റേഷൻ ജംക്‌ഷനിൽ ജാഥയെ സ്വീകരിക്കും. 

തുടർന്ന് വാദ്യമേളങ്ങൾ, ത്രിവർണ പതാകകൾ, ത്രിവർണ തൊപ്പികൾ ധരിച്ച മഹിള കോണഗ്രസ് പ്രവർത്തകർ, ഐഎൻടിയുസി പ്രവത്തകർ, കെഎസ്‌യു, മറ്റു പോഷക സംഘടനകൾ എന്നിവർ ചേർന്ന് പുഴക്കര മൈതാനിയിലേക്ക് സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയെ ആനയിക്കും. 

പ്രകടനത്തിന് മുൻപിൽ യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഇരുചക്ര വാഹന റാലി ഉണ്ടായിരിക്കും. എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്യും.ഇന്ന് വൈകിട്ട് 5നു പാലാ ടൗണിൽ യൂത്ത് കോൺഗ്രസ്, കെഎസ്‌യു, മഹിള- കോൺഗ്രസ് എന്നിവരുടെ നേതൃത്വത്തിൽ വിളംബര ജാഥ ഉണ്ടായിരിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.