യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് കോൺഗ്രസ് കൗൺസിലർ; വൈക്കത്തെ കോൺഗ്രസ് കൗൺസിലർ സിപിഎമ്മിൽ ചേർന്നു

ഫോട്ടോ: യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്ന വൈക്കം നഗരസഭ കൗൺസിലർ സിന്ധു സജീവനെ സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ പാർട്ടി പതാക കൈമാറി സ്വീകരിക്കുന്നു.

Advertisements

വൈക്കം: യുഡിഎഫ് ബന്ധം ഉപേക്ഷിച്ച നഗരസഭ 13-ാംവാർഡു കൗൺസിലറും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റിചെയർപേഴ്‌സണുമായ സിന്ധുസജീവൻ സിപിഎമ്മിൽ ചേർന്നു. വൈക്കം ബോട്ട് ജെട്ടിയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥൻ സിന്ധുസജീവനെ പാർട്ടി പതാക കൈമാറി പാർട്ടിയിലേക്ക് സ്വീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിപിഎം ഏരിയ കമ്മിറ്റിയംഗം എം.സുജിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കൗൺസിലർ സിന്ധു സജീവൻ, സിപിഎം ഏരിയ സെക്രട്ടറി പി.ശശിധരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി. ഹരിദാസ്,കെ.കെ. ശശികുമാർ,വൈക്കം ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി പി.ടി.രാജേഷ്, സൗത്ത് ലോക്കൽ സെക്രട്ടറി പി.സി. അനിൽകുമാർ, കൗൺസിലർ കവിത രാജേഷ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles